കൊയിലാണ്ടി എക്സൈസ് തിക്കോടി ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന ഇരുപത് ലിറ്റർ വിദേശമദ്യം പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് പാർട്ടി തിക്കോടി ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന ഇരുപത് ലിറ്റർ വിദേശമദ്യം പിടികൂടി.സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്പന അധികാരമുള്ള വിദേശമദ്യമാണിത്.ചൊവ്വാഴ്ച വൈകിട്ട് കൊയിലാണ്ടി എക്സൈസ് റെയിഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി. പ്രജിത്തും പാർട്ടിയുമാണ് പരിശോധന നടത്തിയത്.കേസുമായി ബന്ധപ്പെട്ട് തിക്കോടി പാലൂർ പാലോളി ചന്ദ്രൻ (ജാനി) എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു.എക്സൈസ് സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.സി. ബാബു, പ്രിവന്റ് ഓഫീസർ പ്രവീൺ ഐസക്ക് , വിശ്വനാഥൻ,സീനിയർ എക്സൈസ് ഓഫീസർമാരായ രതീഷ്, വിവേക് ,മിനേഷ്, ശ്രീജില, ദീപ്തി, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.