മുഖ്യമന്ത്രി മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറണം – മുസ്ലിം ലീഗ്

സ്വർണക്കടത്തിൻ്റെ സിംഹഭാഗവും മലപ്പുറം ജില്ല കേന്ദ്രീകരിച്ചാണെന്നും ഇതു വഴി ദേശവിരുദ്ധ പ്രവർത്തനമാണ് നടക്കുന്നതുമെന്നുള്ള പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയ സമൂഹത്തോട് മാപ്പ് പറയണയെന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ് ആവശ്യപ്പെട്ടു. ബി.ജെ.പി. പോലും പറയാൻ മടിക്കാത്ത ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇത് മതേതര മനസ്സുകളെ വെട്ടി മുറിക്കുന്നതിന് തുല്യമാണ്. അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മിഷൻ 500 ശില്പ ശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ഇ കെ അഹമ്മദ് മൗലവി അധ്യക്ഷം വഹിച്ചു
നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി ടി അഷ്‌റഫ്‌ പദ്ധതി വിശദീകരി ച്ചു. വി വി എം ബഷീർ കെ എം മുഹമ്മദ്‌
എൻ കെ അഷ്‌റഫ്‌ കെ എം അബ്ദുസലാം . എം പി അമ്മത് കെ എം മുഹമ്മദ്‌ സകരിയ പി പി കെ അബ്ദുള്ള എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് തുവ്വപ്പാറ നടുവത്ത് വയൽ ജാനകി അന്തരിച്ചു

Next Story

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്

Latest from Local News

ശിവസേന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം നടത്തി

ശിവസേന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം നടത്തി. യോഗത്തിൽ എം.എം. ജഗദീഷ് സ്വാഗതം പറഞ്ഞു. പി.എം. സുധർമ്മൻ അധ്യക്ഷത വഹിച്ചു.

വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക കലാരംഗത്ത് നിറസാന്നിധ്യമായിരുന്ന വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ്

തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതിമാറി ഒഴുകുന്നു; തീരം അപകടാവസ്ഥയിൽ

തിക്കോടി കല്ലത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതി മാറി ഒഴുകുന്നു. ഇത് മൂലം പ്രവേശന കവാടത്തിൽ നിന്ന് കടൽത്തീരത്തേക്ക് ഇറങ്ങാൻ