വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വന്‍ തട്ടിപ്പ്

ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വന്‍ തട്ടിപ്പ്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി തട്ടിപ്പ് സംഘം പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചവരില്‍ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തില്‍ മറുപടികള്‍ അയയ്ക്കുകയും കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. താന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടില്‍ നിന്നുമയച്ച മെസേജില്‍ പറയുന്നു.
റിലയന്‍സില്‍10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കഴിഞ്ഞ് 50,000 രൂപയാക്കി മടക്കി തരുമെന്നും താല്‍പര്യമെങ്കില്‍ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോടു ചോദിച്ചാല്‍ മതിയെന്നുമുള്ള തരത്തിലാണ് ചിത്രയുടെ പേരില്‍ വ്യാജ മെസേജുകള്‍ പോയിരിക്കുന്നത്. വ്യാജ പ്രൊഫൈലിനെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ സൈബര്‍ ക്രൈം വിഭാഗവുമായി ബന്ധപ്പെട്ടു. അവര്‍ ഇത്തരത്തിലുള്ള 5 വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

ചിത്ര, ആരാധകര്‍ക്ക് ഐ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്നു ടെലഗ്രാം വഴി മെസേജുകളും പോയിരുന്നു. എന്നാല്‍ പിന്നീട് പരാതി നല്‍കിയതിന് പിന്നാലെ ടെലഗ്രാം അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തതായി കണ്ടെത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

നരിക്കൂട്ടുംചാൽ വേദിക വായനശാല യുവജ്വാല ക്യാമ്പ് സംഘടിപ്പിച്ചു

Next Story

കുതിരക്കുട അയ്യപ്പന്‍ ക്ഷേത്രം അയ്യപ്പന്‍ വിളക്ക് മഹോത്സവം നവംബര്‍ 23 ന്

Latest from Main News

തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഇന്നും നാളെയും

2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്

തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്:  തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ