പൈപ്പ്‌ ലൈൻ മുറിച്ചിട്ടത്തിനെ തുടർന്ന് കുടിവെള്ളം മുടങ്ങി നട്ടം തിരിഞ്ഞു നാട്ടുകാർ

വടകര : ജലജീവൻ മിഷന്റെ പൈപ്പ്‌ ലൈൻ മുറിച്ചിട്ടത്തിനെ തുടർന്ന് കുടിവെള്ളം മുടങ്ങി, ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടുമുക്കാളി ചോമ്പാല സർവ്വീസ് ബാങ്കിന് സമീപമാണ് ജലവിതരണം തടസ്സപ്പെട്ടിട്ട് മൂന്നാഴ്ച കഴിഞ്ഞത്. അഴിയൂർ പഞ്ചായത്തിലെ ജലക്ഷാമം ഏറെയുള്ള12,13,14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ പാതിരിക്കുന്ന്,കറപ്പകുന്ന് ,ബംഗ്ലക്കുന്ന് പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്ന പൈപ്പ്‌ ലൈനാണ് മുറിച്ചിട്ടത്. ഇത് മൂലം ജനം നട്ടം തിരിക്കുകയാണ്.

തീരപ്രദേശങ്ങളിലും സുനാമി കോളനിയിലും ഈ വെള്ളമാണ് ജനങ്ങൾ ഉപയോഗിക്കുന്നത് 400 ഓളം കുടുംബങ്ങൾ ഇതിനെ ആശ്രയിക്കുന്നുണ്ട്. കുടിവെള്ളം മുടങ്ങിയ സംഭത്തിൽ പരക്കെ പ്രതിഷേധം ഉയരുകയാണ് . ജലക്ഷാമം ഏറെയുള്ള ഭാഗത്ത് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തരമായി പതിയണമെന്ന് പതിനാലാം വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി ആവശ്യപ്പെട്ടു. പരിഹാരത്തിനായി ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പറഞ്ഞു. പമ്പിങ് ലൈൻ പുനസ്ഥാപിച്ച് കുടിവെള്ളം നൽക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ,അഴിയൂർ മണ്ഡലം കോൺഗ്രസ് പിബാബുരാജ് മുക്കാളി ടൗൺ വികസന സമിതി കൺവീനർ എ ടി മഹേഷ്. എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്

Next Story

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ കടുപ്പിച്ചു; നാല് ദിവസത്തേക്ക് അതിശക്തമായ

Latest from Local News

മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പല തരത്തിൽ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ  മെഡിസിൻ  വിഭാഗം ഡോ:

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ

കൊയിലാണ്ടി കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻഅന്തരിച്ചു

കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ