സംഗീത കച്ചേരിയും, നൃത്തങ്ങളും, ഒപ്പം ജാനു ഏട്ത്തിയും കേളപ്പേട്ടനും, കാണികളെ ആകർഷിച്ച് കൊരയങ്ങാട് കലാക്ഷേത്രം നവരാത്രി ആഘോഷം

 

കൊയിലാണ്ടി: കലാരംഗത്ത് പ്രശസ്തമായ കൊരയങ്ങാട് കലാക്ഷേത്രം സംഗീതാർച്ചനയും സെമി ക്ലാസിക്കൽ നൃത്തനൃത്യങ്ങളും കൊണ്ട് ശ്രദ്ധേയമായി. നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. പി.പി.സുധീർ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, സുകന്യ ബാബു, സന്ധ്യാ ഷാജു, ഷിൽക്ക അമിത്. പ്രബീഷ്, പി.കെ.സുമിത്, നേതൃത്വം നൽകി. സംഗീത അദ്ധ്യാപിക ദീപാ സുനിൽ ഓർക്കാട്ടേരിയുടെ നേതൃത്വത്തിലായിരിരുന്നു സംഗീതാർച്ചന.

ആര്യാദാസിൻ്റെ നേതൃത്വത്തിൽ സെമി ക്ലാസിക്കൽ നൃത്തം അരങ്ങേറി. ഗിന്നസ് ബുക്ക് ജേതാവ് പെരിങ്ങോട് സുബ്രഹ്മണ്യൻ നൃത്ത വിദ്യാർത്ഥികളുടെ നവരസഭാവങ്ങൾ ഇടയ്ക്കയിൽ സന്നിവേശിപ്പിച്ചത് കലാസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി.

വേദിയിൽ ജാനു എട്ത്തിയും, കേളുവേട്ടനും സദസ്സിൽ നർമ്മം വിതറി സദസ്സിനെ ഇളക്കിമറിച്ചു. വിഷ്ണു അശോകിൻ്റെ വയലിൻ ഫ്യൂഷനും കലാസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി. പുതിയ ക്ലാസിലെക്കുള്ള അഡ്മിഷൻ തുടരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശോഭീന്ദ്രപഥം എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആഘോഷിച്ചു

Latest from Local News

എം.എ. ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ജെ.എസ്. ദേവദർശനെ ആദരിച്ചു

മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.