തൂണേരി ഷിബിൻ വധക്കേസ്; ഏഴ് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

തൂണേരി ഷിബിൻ വധക്കേസിലെ ഹൈക്കോടതി ഉത്തരവിൽ തുടർ നടപടിയുമായി പൊലീസ്. ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കെതിരെ നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിൽ വിദേശത്തുള്ള പ്രതികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഒക്ടോബർ 15നകം ഹൈക്കോടതി ഉത്തരവനുസരിച്ച്  പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിൽ ഹാജരാക്കണം. കേസിൽ വിചാരണക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഒക്ടോബർ നാലിന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പ്രതികളെ ഒക്ടോബർ 15 നകം അറസ്റ്റ് ചെയ്ത് മാറാട് കോടതിയിൽ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.

പ്രതികളുടെ പാസ്പോർട്ട് വിവരങ്ങൾ വിമാനത്താവളങ്ങൾക്ക് പൊലീസ് കൈമാറിയിട്ടുണ്ട്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകണമെങ്കിൽ പ്രതികൾ ഹാജരാകണം എന്നുള്ളതിനാൽ ഇവർ കീഴടങ്ങിയേക്കും എന്നാണ് റിപ്പോർട്ട്.

2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. 2016 മെയിലാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്. ഇതോടെ ഇവർ വിദേശത്തേക്ക് പോവുകയായിരുന്നു. വിചാരണക്കോടതി വിധിയ്ക്കെതിരെ ഷിബിന്റെ അച്ഛനും അക്രമണത്തിൽ പരിക്കേറ്റവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

നാസര്‍ കാപ്പാടിന്റെ നോവല്‍ ‘കടലകം’ പ്രകാശനം 19ന് കൊയിലാണ്ടിയില്‍

Next Story

റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Latest from Main News

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.

ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക് ഇന്നും ജാമ്യമില്ല

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.

ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നത് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കി

ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തി. ഇതോടെ കുറഞ്ഞ