എസ്.എഫ്.ഐ കരുത്ത് കാട്ടി

കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ ജില്ലയിലെ കോളേജുകളില്‍ എസ്.ഐഫ്.ഐ കരുത്തുകാട്ടിയതായി നേതാക്കള്‍. ജില്ലയില്‍ 54 കോളേജുകളില്‍ 31 എണ്ണത്തിലും എസ്.എഫ്.ഐ വിജയിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളേജ്, ചേളന്നൂര്‍ എസ്.എന്‍.ജി കോളേജ് എന്നിവ തിരിച്ചു പിടിച്ചു.

നാദാപുരം ഗവ. കോളേജ്, കുന്നമംഗലം ഗവ കോളേജ് എന്നിവിടങ്ങളിലും വന്‍ മുന്നേറ്റം നടത്തി. ഏഴ് കോളേജുകളില്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. മടപ്പളളി ഗവ കോളേജ്, മുചുകുന്ന് കോളേജ്, ബാലുശ്ശേരി ഗവ കോളേജ്,പേരാമ്പ്ര സി.കെ.ജി കോളേജ്,മൊകേരി ഗവ കോളേജ്, കൊയിലാണ്ടി ഗുരുദേവ കോളേജ്, എസ്.എന്‍.ഡി.പി കോളേജ് എന്നിവിടങ്ങളില്‍ വിജയിച്ചു. മുചുകുന്ന് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് ,യൂത്ത് ലീഗ് നേതാക്കള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കാലിക്കറ്റ്‌ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കെ.എസ്.യു വിന്‍റെ തേരോട്ടം

Next Story

നാസര്‍ കാപ്പാടിന്റെ നോവല്‍ ‘കടലകം’ പ്രകാശനം 19ന് കൊയിലാണ്ടിയില്‍

Latest from Local News

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൽ പ്രാദേശിക നേതാക്കൾ നടത്തിയ അഴിമതിക്കും തട്ടിപ്പിനുമെതിരെ ശക്തമായ പ്രക്ഷോഭവുമായി യൂത്ത്ലീഗ്

നന്തി ബസാർ: മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ മുചുകുന്ന് ബ്രാഞ്ചിൽ സിപി എം മുൻ ലോക്കൽ സിക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ ആർ.പി

കീഴരിയൂർ നീല മന ഇല്ലത്ത് ഗോവിന്ദൻ എമ്പ്രാന്തിരി അന്തരിച്ചു

കീഴരിയൂർ. നീല മന ഇല്ലത്ത് ഗോവിന്ദൻ എമ്പ്രാന്തിരി (81) വയസ് അന്തരിച്ചു. നടുവത്തൂർ ശിവക്ഷേത്രം മുൻ മേൽശാന്തിയും വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിയുമായിരുന്നു. 

പരിമിതികള്‍ മറന്നു; ആടിയും പാടിയും ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉല്ലാസയാത്ര

വീടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് മനം നിറക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി സംരക്ഷണ പദ്ധതിയിലൂടെ ഊട്ടിയിലേക്ക് ഉല്ലാസയാത്രയൊരുക്കിയാണ് പുത്തന്‍

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല ; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോളര്‍ എടുത്തിട്ടുള്ള സാഹചര്യത്തില്‍

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന അന്തരിച്ചു

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്