യുവജന സംഘടന നേതാക്കളെ ജയിലിലടച്ചതിൽ കീഴരിയൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കീഴരിയൂർ- മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ യു.ഡി.വൈ.എഫ് നേതാക്കളായ രാഹുൽ മാങ്കൂട്ടം , പി.കെ ഫിറോസ്, മിസ്ഹബ് കീഴരിയൂർ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് അന്യായമായി ജയിലിലടച്ച ഭരണകൂട നടപടിക്കെതിരെ കീഴരിയൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജെ.എസ്.എസ് നേതാവ് കെ.എം സുരേഷ് ബാബു, ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,രജിത കടവത്ത് വളപ്പിൽ, പ്രീജിത്ത് ജി.പി, സത്താർ കെ ,സലാം തയ്യിൽ, ശശി കല്ലട, അശോകൻ .പി എം, കെ.പി സ്വപ്നകുമാർ, ഷാനിദ് ചങ്ങരോത്ത്, കൂട്ട്യാലി തേറമ്പത്ത് ,അബ്ദുറഹിമാൻ കെ.ടി, ഷിനിൽ ടി.കെ, നന്ദൻ ടി, എ .മൊയ്തീൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.