ചെങ്ങോട്ടുകാവിൽ അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

വാഹന അപകടത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7:30 യോടു കൂടിയാണ് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മിൽ ചെങ്ങോട്ടുകാവിൽ കൂട്ടിയിടിച്ചത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ ഇലക്ട്രിക് ഓട്ടോ ഓടിച്ച ഡ്രൈവർ മഹമൂദ് ഓട്ടോയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഉടൻതന്നെ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തി ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും വലിയ പരിക്കില്ല. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം.മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം.ജാഹിർ , കെ.ബി.സുകേഷ് , എൻ.പി.അനൂപ് ,രജിലേഷ്,ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

Leave a Reply

Your email address will not be published.

Previous Story

ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ കല്പത്തൂർ എ യു പി സ്കൂളിൽ

Next Story

പൊയിൽക്കാവ് കിഴക്കയിൽ ഉമ്മർ അന്തരിച്ചു

Latest from Local News

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

പൊയിൽക്കാവ് മുതുകൂറ്റിൽ ക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ

പൊയിൽക്കാവ്‌ എടക്കുളം മുതുകൂറ്റിൽ പരദേവതാക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ നടക്കും. ആറിന്‌ വൈകീട്ട്‌ സുദർശന ഹോമം, ഏഴിന്‌ ത്രികാലപൂജ, എട്ടിന്‌

മാങ്കാവിൽ തീപിടിച്ച കെട്ടിടത്തിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം  റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ്

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണച്ചടങ്ങ് ഫെബ്രുവരി 8 ന് നടക്കും

കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തില്‍ ആചാര്യ വിധിപ്രകാരം ശില്‍പ്പ ചാതുരിയില്‍ പുനര്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ സമര്‍പ്പണച്ചടങ്ങ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് സംഘാടക സമിതി

വി.ഡി ജോസഫിനെ കോഴിക്കോട് ജില്ല യുഡിഎഫ് ചെയർമാനായി നിയമിച്ചു

കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാനായി കോടഞ്ചേരി സ്വദേശി വി. ഡി ജോസഫ് വലിയ മറ്റത്തിനെ തിരഞ്ഞെടുത്തു. യുഡിഎഫ് കൺവീനർ അഡ്വ. അടൂർ