ഫിഷറീസ് സ്‌കൂളുകളായ ജി.ആർ.എഫ്.ടി.എച്ച്.എസ്. കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു

ഫിഷറീസ് സ്‌കൂളുകളായ ജി.ആർ.എഫ്.ടി.എച്ച്.എസ്. കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തി/ ഏതെങ്കിലും കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതല കളിക്കാരൻ/സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ച് ഇവയിൽ ഒന്നായിരിക്കണം. ഫുട്ബോള്‍ കോച്ചുകള്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 11 ന് ഉച്ച 12.30 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ബീച്ചിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9961011429, 9497650371.

Leave a Reply

Your email address will not be published.