നിർമ്മാണത്തിലുള്ള കെട്ടിടത്തിൽ നിന്നും വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

കുന്നമംഗലത്ത് നിർമ്മാണത്തിലുള്ള കെട്ടിടത്തിൽ നിന്നും വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.  മോഷണ പരാതിയെ തുടർന്ന് അന്വേഷണം നടത്തി വരവേ ഇതേ സ്ഥലത്ത് വീണ്ടും മോഷണത്തിന് ശ്രമിച്ച , ഉത്തർ പ്രദേശുകാരനായ രമേശ് സിംഗ് എന്ന ആളേയാണ് നൈറ്റ് പട്രോൾ നടത്തിവന്ന പോലീസ് പിടുകൂടിയത്. ഇയാൾക്കെതിരെ കുന്നമംഗലം സ്റ്റേഷനിൽ 761/24 U/S 305 (a) , 331 (3) BNS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. 

Leave a Reply

Your email address will not be published.