ലയൺസ് ക്ലബ് കൊയിലാണ്ടി ഗവ:ഹയർസെക്കണ്ടറി സ്കൂൾ പന്തയാലയനിയിൽ കർട്ടൻ സമർപ്പിച്ചു

കൊയിലാണ്ടി: ലയൺസ് ക്ലബ് കൊയിലാണ്ടി, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനിയിലെ നവീകരിച്ച ഓഡിറ്റോറിയത്തിലേക്കുള കർട്ടൻ സമർപ്പിച്ചു. ലയൺസ് ക്ലബ് പ്രസിഡൻ്റ് പി.വി.വേണു ഗോപാൽ സമർപ്പണം നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ.പ്രസിഡൻ്റ് പി.എം. ബിജു ഏറ്റുവാങ്ങി. പ്രിൻസിപ്പൽ എ.പി.പ്രബീത്, പ്രധാനാധ്യാപിക സി.പി.സഫിയ, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ഡോ: ഇ.സുകുമാരൻ, ഹരീഷ് മാറോളി, ടി.വി.സുരേഷ് ബാബു, കുഞ്ഞിക്കണാരൻ, ടി.എം. രവി, കെ.കെ.പങ്കജാക്ഷകൻ, പുഷ്പ സുകുമാരൻ, സുധ മോഹൻദാസ്, ഗിരിജാ ജയപ്രകാശ്, ജ്യാതി ലക്ഷ്മി, എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published.