പൊയിൽകാവ് ദുർഗ്ഗാദേവി ക്ഷേത്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻ.ഐ.ടി ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിലെ ഡോ.എ.കെ.കസ്തൂർബ കൈമാറി

/

പൊയിൽകാവ് ദുർഗ്ഗാദേവി ക്ഷേത്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻ.ഐ.ടി ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിലെ ഡോ.എ.കെ.കസ്തൂർബ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളിക്ക് കൈമാറി. ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ലന്നും മാനവികതയുടെയും മനുഷ്യസ്നേഹത്തിൻ്റെയും കേന്ദ്രങ്ങളാണന്നും മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പല ക്ഷേത്രങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കേണൽ സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ പുതുക്കുടി ഗോവിന്ദൻ നായർ ,ട്രസ്റ്റി ബോർഡംഗം ശരീന്ദ്രൻ ഒറവങ്കര, സി.വി.ബാലകൃഷ്ണൻ, ഡോ.ഒ വാസവൻ, അഡ്വ.രഞ്ജിത് ശ്രീധർ എന്നിവർ സംസാരിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ ഡോ.എ.കെ.കസ്തൂർബ, ഡോ.അഞ്ജന ഭാഗ്യനാഥൻ, ആർക്കിടെക്റ്റ് അനഘ ദീപ് ശശീന്ദ്രൻ എന്നിവർ ചേർന്നാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബസ്സ്റ്റാൻ്റിൽ അപകടങ്ങൾ ആവർത്തിക്കുന്നു, ബസ്സിടിച്ച പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ

Next Story

സി എച്ച് സെൻറർ ന്യായവില മെഡിക്കൽ ഷോപ്പ് ഉദ്ഘാടനം ചെയ്തു

Latest from Local News

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള അവസരം ഇന്ന് അവസാനിക്കും. പേര് ഉൾപ്പെടുത്താൻ ഇതുവരെ പത്തു ലക്ഷത്തിലേറെ പേര്‍

പ്രവാസി ലീഗിന്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം മേപ്പയൂരിൽ ഓർമ്മമരം നട്ടു

മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ

കൊയിലാണ്ടി മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു അന്തരിച്ചു

കൊയിലാണ്ടി :മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു(65) അന്തരിച്ചു. അമ്മ :ലീല. ഭാര്യ: റോജ മക്കൾ :അർജുൻ, അനന്ദു സഹോദരങ്ങൾ :

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന്  നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന