പൂക്കാടിൽ ദേശിയ പാതയിൽ വെള്ളക്കെട്ട്

കനത്ത മഴയെ തുടർന്ന് ദേശീയ പാതയിൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു.

കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പൂക്കാട് പെട്രോൾ പമ്പിന് സമീപം റോഡിൽ വെള്ളമായിരുന്നു.തിങ്കളാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഇവിടെ ദേശീയപാത വികസന പ്രവർത്തനം നടന്നു വരികയാണ്’പല സ്ഥലത്തും റോഡ് കുഴിച്ചു മറിച്ചതിനാൽ വെള്ളം ഒഴുകി പോകുന്നില്ല.മഴ ശക്തമായാൽ ഇതുവഴിയുള്ള ഗതാഗതം നിലക്കുമെന്ന് ആശങ്കയിലാണ് യാത്രക്കാർ ‘വാഹനങ്ങൾ വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്.അതിനാൽ ഗതാഗത സ്തംഭനവും ഉണ്ട്.

Leave a Reply

Your email address will not be published.