കീഴ്പ്പയ്യൂർ ശ്രീ അയ്യപ്പക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

മേപ്പയൂർ: കീഴ്പ്പയ്യുർ  ശ്രീ അയ്യപ്പക്ഷേത്രത്തിലെ നവരാത്രീ ആഘോഷം ക്ഷേത്രം മേൽശാന്തി നീലമന ദേവദാസ് നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ഒക്ടോബർ 11 മുതൽ 13 വരെ നടക്കും. 11 ന് ഗ്രന്ഥം വെപ്പ് ,ഗ്രന്ഥപൂജ ,ദീപാരാധന ,12ന് വിശേഷാൽ പൂജകൾ ,ആയുധപൂജ, ദീപാരാധന ,തായമ്പക ,അത്താഴപൂജ ,13ന് വിശേഷാൽ പൂജകൾ ,വാഹന പൂജ ,ഗ്രന്ഥമെടുപ്പ്, എഴുത്തിനിരുത്തൽ എന്നിവ നടക്കും. എഴുത്തിനിരുത്തുൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അയ്യപ്പക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.