കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ

പൂക്കാട്: കേരള സീനിയർ സിറ്റിസൺസ് ഫോറം ചേമഞ്ചേരി യൂണിറ്റ് വയോജന വാരാചരണത്തിൻ്റെ ഭാഗമായി വയോജന അവകാശ സംരക്ഷണ ദിനം ആചരിച്ചു. ചോഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന കൊൺസിലർ എൻ. കെ. കെ. മാരാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ടി.പി.രാഘവൻ, യൂണിറ്റ് സെക്രട്ടറി വി.വി.ഉണ്ണി മാധവൻ, എം.കെ. ഗോപാലൻ, പി. ദാമോദരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സിക്രട്ടറിക്ക് നിവേദനം നൽകി. പൂക്കാട്ടങ്ങാടിയിൽ നടത്തിയ പ്രകടനത്തിന് അബൂബക്കർ, ഉണ്ണക്കൃഷ്ണൻ പൂക്കാട്, കെ.കെ. വേലായുധൻ, ടി.വേണു, കെ.ടി.രാഘവൻ, ഒ. കെ. വാസു., സുകുമാരൻ നായർ, ഹരിഹരൻ, വേലായുധൻ എന്നിവർ നേതൃത്യം നൽകി.
സീസിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. പി.കെ വേണുഗോപാലൻ, അദ്ധ്യക്ഷം വഹിച്ചു. സി വി ബാലകൃഷ്ണൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണൻ, വി.പി. രാമകൃഷ്ണൻ,മാധവൻ ബോധി , പി.വി. പുഷ്പൻ എന്നിവർ സംസാരിച്ചു.പുതുക്കുടി ശ്രിധരൻ , അഹമ്മദ് ഹാജി പൂളക്കണ്ടി, പത്മനാഭൻ നായർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.