കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ മുഴുവൻ ത്രിതല പഞ്ചായത്തിലും യുഡിഎഫിനെ വിജയിപ്പിക്കാൻ നേതൃത്വം നൽകും: മഹിള കോൺഗ്രസ്സ്

കൊയിലാണ്ടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ മുഴുവൻ ത്രിതല പഞ്ചായത്തുകളിലും യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്താൻ മഹിള കോൺഗ്രസ്സ് നേതൃപരമായ പങ്ക് വഹിക്കുമെന്ന് മഹിള കോൺഗ്രസ്സ് ബ്ലോക്ക് ക്യാമ്പ് പ്രമേയത്തിലൂടെ അറിയിച്ചു. എ. ഐ സി സി മെമ്പർ ഫാത്തിമ റോഷ് ന ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ശോഭന വി.കെ. അധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ്, സി.വി ബാലകൃഷ്ണർ, കാവിൽ പി മാധവൻ, എന്നിവർ ക്ലാസ്സുകൾ നയിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തോറോത്ത്, മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ, ഇ. അശോകൻ, മഹിള കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് ഗൗരി പുതിയോത്ത്, സന്ധ്യ മോഹൻ, , സുമതി കെ എം, തങ്കമണി ചൈത്രം, സിസു സുനിൽ കുമാർ, രത്നവല്ലി ടീച്ചർ, ആമിന മോൾ, വനജ ടീച്ചർ, പ്രേമ, ശ്രീജ കണ്ടിയിൽ, ഷരീഫ, ഷൈലജ, ലാലിഷ, റസിയ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.