പള്ളിക്കുനി എം എൽ പി സ്കൂളിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


പള്ളിക്കുനി എം എൽ പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബും ശ്രീ ആഞ്ജനേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ സി.എ നൗഷാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.കെ വിനീത് ചടങ്ങിന് അധ്യക്ഷനായി. എച്ച് എം ഇൻ ചാർജ് കെ. കെ മാജിത സ്വാഗതം പറഞ്ഞു. സ്കൂളിലെ അധ്യാപകരായ അമൃത ആർ. എസ്,  അക്ഷയ് ദാസ് പി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജസീല വി.പി നന്ദി അർപ്പിച്ചു. ഡോക്ടർമാരായ ടിമി, അലഖ ,സുഖീത്, കൃഷ്ണപ്രിയ, സ്റ്റെസി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Leave a Reply

Your email address will not be published.