പ്രശസ്ത റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. ദീർഘകാലം ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്നു. തിരുവനന്തപുരത്ത്‌ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
കൌതുകവാർത്തകൾ  എന്ന പ്രക്ഷേപണ പരമ്പര ജനപ്രിയമാക്കിയ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന വാക്കുകളിലൂടെയായിരുന്നു വർഷങ്ങൾ മലയാളികൾ ആകാശവാണിയിലൂടെ വാർത്തകൾ ശ്രവിച്ചത്‌.

ഇലക്‌ട്രിസിറ്റ്‌ ബോർഡ്‌ ഉദ്യോഗസ്ഥനായിരിക്കെ ആകാശവാണിയിലെത്തിയ രാമചന്ദ്രൻ ദീർഘകാലം അവിടെ തുടർന്നു. ഡൽഹിയിൽ നിന്ന്‌ മലയാളം വാർത്തകൾ വായിച്ച്‌ തുടങ്ങിയ രാമചന്ദ്രൻ പതിവ്‌ വാർത്താ അവതരണ ശൈലിയിൽ നിന്ന്‌ മാറി പുതിയൊരു ശൈലിക്ക്‌ തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെയാണ്‌ രാമചന്ദ്രന്റെ ശബ്ദം ജനകീയമായത്‌. പല മാതൃകയിലുള്ള പരിപാടികളും ആകാശവാണിയിൽ രാമചന്ദ്രൻ അവതരിപ്പിച്ചിരുന്നു. പുതിയ ശൈലിയിലൂടെ പ്രാദേശിക വാർത്തകളും മലയാളികളിലേക്കെത്തിച്ച രാമചന്ദ്രൻ റേഡിയോ അനൗൺസ്‌മെന്റിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്‌. സംസ്കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 

Leave a Reply

Your email address will not be published.

Previous Story

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ ക്യാമ്പ് ഒക്ടോബർ 26, 27 തിയ്യതികളിൽ അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ

Next Story

പ്രധാൻമന്ത്രി കിസാൻ സമ്മാൻനിധിയുടെ 18ാം ഗഡുവിൻ്റെ വിതരണം ഇന്ന് നടക്കും

Latest from Main News

കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും ,ഹജ്ജിന് അമിത നിരക്ക് ആവർത്തിക്കില്ല: എം.ഡി.

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ

ബേവ്കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ

മാവേലിക്കസ് 2025 മെഗാ പൂക്കള മത്സരം ഒരുങ്ങുന്നത് 5000 പൂക്കളങ്ങൾ

സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം- മാവേലിക്ക സ് 2025-നോടനുബസിച്ച് ജില്ല തയ്യാറെടുക്കുന്നത് വമ്പൻ പൂക്കള മത്സരത്തിന്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും