ഡയമണ്ട് പ്ലസ് സംഘടനയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം സംഘടിപ്പിച്ചു

ഡയമണ്ട് പ്ലസ് സംഘടനയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം സംഘടിപ്പിച്ചു. ഡയമണ്ട് പ്ലസ് പ്രസിഡൻ്റ് വി. വി മുഹമ്മദ്‌അലി ആധ്യക്ഷത വഹിച്ചു. ജോയ് തോമസ് സ്വാഗതം പറഞ്ഞു.nചേവായൂർ വാർഡ് കോർപ്പറേഷൻ കൗൺസിലർ ഡോ. അജിത മുഖ്യാതിഥിയായിരുന്നു. ആയുർമനയിലെ ചീഫ് ഫിസിഷ്യൻ ഡോ. ശാന്തി ഗംഗ വാർദ്ധക്യസഹജകമായ രോഗങ്ങൾക്കുള്ള ആയുർവേദ ചികിത്സയെ പറ്റി ക്ലാസെടുത്തു. പങ്കെടുക്കുന്നവർക്ക് ആയുർവേദ തൈലം വിതരണം ചെയ്തു .
പങ്കെടുത്ത എല്ലാ മുതിർന്ന പൗരന്മാർക്കും ഡയമണ്ട് പ്ലസ് സമ്മാനം നൽകി.
വി പി മുഹമ്മദ്‌, ഡോ. ബാലകൃഷ്ണൻ, ഗിരീഷ് (അശ്വനി ലാബ് ), ജനാർദ്ദനൻ, സേതുമാധവൻ, കേണൽ ഗോപിനാഥ്, സെയ്ത് അക്ബർ എന്നവർ സംസാരിച്ചു. ഡയമണ്ട് പ്ലസ് ക്ലബ്‌ അംഗങ്ങളും ഈ സംഗമത്തിൽ പങ്കെടുക്കുകയും. ഈ സംഗമം വൻ വിജയമായി. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published.