കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ ചടങ്ങും നടന്നു

പയ്യോളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ ചടങ്ങും നടന്നു .സംസ്ഥാന കമ്മിറ്റി അംഗം സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. വി. വനജ അധ്യക്ഷയായി .കൈത്താങ്ങ് ജില്ലാ ട്രഷറർ എൻ .കെ ബാലകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു.വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ഇടത്തിൽ നാരായണൻ നായർ, കൊടുക്കല്ലൂർ ,ടി. ബാലൻ ചുള്ളിയൻടവിട ഇരിങ്ങൽ, ഗോപാലൻ സി.എം ചാത്തോത്ത് മീത്തൽ പയ്യോളി, എന്നിവരെ ബ്ലോക്ക് രക്ഷാധി കെ. ഗോവിന്ദൻ നായർ ആദരിച്ചു. ഡോക്ടർ രാജേഷ് കുമാർ ത്ധ പ്രഭാഷണം നടത്തി.എ.എം കുഞ്ഞിരാമൻ, കെ ശശിധരൻ ,എ .കേളപ്പൻ നായർ ,എൻ .കെ രാഘവൻ, എം എ വിജയൻ, ടി കുഞ്ഞിരാമൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി,ടി .സുമതി കെ ടി ചന്ദ്രൻ ,ഇല്ലത്ത് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.