കുറ്റ്യാടി: കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ തൊഴിലാളി ക്ഷേമനിധി സെസ്സ് അടയ്ക്കണമെന്ന നിബന്ധന എടുത്തുകളയണമെന്ന് ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ ഉടനെ ഭീമമായ തുക അടച്ചാൽ മാത്രമെ കംപ്ലിഷൻ പ്ലാൻ സ്വീകരിക്കുകയുള്ളുവെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടർന്നാൽ നമ്പറില്ലാത്ത കെട്ടിടങ്ങളുടെ എണ്ണം കൂടി വരുമെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു. ഇത് ഗഡുക്കളാക്കി നൽകുകയൊ ഒ ക്യൂപൻസി അനുവദിച്ച് ഒരു വർഷത്തിന് ശേഷം പിരിച്ചെടുക്കുകയൊ ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഡോ :ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.ശ്രീജിത്ത് അധ്യക്ഷനായി. സൂരജ് ആർ.രവീന്ദ്രൻ, എം.റ ഷാദ്, ഷാജിത്ത് കുമാർ, സി.വിനോദ് ,പ്രദീപ് കുമാർ, സി.കെ.ഫവാസ് തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം ഡോ.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ
മൂടാടി – പാലക്കുളം മാന്താരി ആര്യശ്രീ (31) ഭർതൃഗൃഹത്തിൽ അന്തരിച്ചു. ഭർത്താവ്: പനയുള്ളതിൽ വിജേഷ് നരക്കോട് (ഫയർഫോഴ്സ് പേരാമ്പ്ര) മകൻ: അയാൻ,
വടകര: ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വടകര-മാഹി ജലപാത 13.38 കിലോമീറ്റർ വികസനം പൂർത്തിയായി. കനാല്‍ പാലങ്ങളുടെ നിർമാണം