പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, അൻപത്തി അയ്യായിരം രൂപ പിഴയും.

ബാലുശ്ശേരി , കരിയാത്തൻ കാവ് തെക്കേ കായങ്ങൽ വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (52) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷനിയമപ്രകാരവും ശിക്ഷ വിധിച്ചത്. ബാല്യ കാലം തൊട്ടു പെൺകുട്ടിയെ നിരവധി തവണ പ്രതി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, പ്രായ പൂർത്തിയായതിനു ശേഷം പിന്നീട് ബന്ധുക്കളോട് കുട്ടി പീഡന വിവരം അറിയിക്കുകയും പോലീസിൽ പരാതി കൊടുക്കുകയും ആയിരുന്നു.

ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൽ ഇൻസ്‌പെക്ടർ ജീവൻ ജോർജ് അന്വേഷിച്ചത് , പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.