പൂക്കാട് കലാലയത്തിൽ നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു

കലാസമ്പന്നമായ നവരാത്രി ദിനങ്ങളെ വരവേറ്റു കൊണ്ട് പൂക്കാട് കലാലയ ത്തിൽ പത്തു ദിവസത്തെ നവരാത്രി ആഘോ ഷങ്ങൾക്ക് തുടക്കമായി.സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞൻ പയ്യന്നൂർ കെ . വി .ജഗദീഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . യു.കെ.രാഘവൻ അ
ധ്യക്ഷത വഹിച്ച യോഗത്തിൽ ശിവദാസ് ചേമഞ്ചേരി ,സുനിൽകുമാർ തിരുവങ്ങൂർ ശിവദാസ് കാരോളി എന്നിവർ സംസാരിച്ചു.തുടർന്ന് പയ്യന്നൂർ കെ. വി. ജഗദീഷിന്റെ നേതൃത്വത്തിൽ കർണാടക കച്ചേരി അരങ്ങറി . അഖിൽ ആർ .എസ് .(വയലിൻ ) ഋഷികേശ് ( മൃദംഗം)രാമൻ നമ്പൂതിരി (ഘടം) എന്നിവർ പക്ക മേളമൊരുക്കി.തുടർ ദിവസങ്ങളിൽ ശാസ്ത്രീയ സംഗീത കച്ചേരി, ഗസൽ , ഉപകരണ സംഗീത കച്ചേരി ,ഭരതനാട്യം ,മോഹിനിയാട്ടം , ഭക്തിഗാനമേള എന്നിവ നടക്കും.ഗ്രന്ഥം വെപ്പ് ,മഹാനവമി പൂജ വിദ്യാരംഭം , കലാപഠന ക്ലാസുകളിലേക്കുള്ള പ്രവേശനം , സമൂഹ കീർത്തനാലാപനം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് . ഒക്ടോബർ 1 മുതൽ 31 വരെ നൃത്തം, സംഗീതം, വാദ്യം ,ചിത്രം എന്നീ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം നടക്കും.

Leave a Reply

Your email address will not be published.

Previous Story

തുറയൂർ സമത കലാസമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് പയ്യോളി അങ്ങാടിയിൽ നടന്ന പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.10.2024.വെള്ളി ഒ.പി പ്രധാനഡോക്ടമാർ

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.