ദഫ് മുട്ട് ഡിപ്ലോമ കോഴ്സിന് സാംസ്കാരിക വകുപ്പിന്റെ അനുമതി

കാപ്പാട് : കാപ്പാട് ആലസ്സം വീട്ടിൽ ഗുരുകുല സമ്പ്രദായത്തിൽ നടന്നുവരുന്ന ദഫ് മുട്ട് പരിശീലന ക്ലാസിന് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സ്കൂൾ ഓഫ് മാപ്പിള ആർട്സിന്റെ അനുമതി ലഭിച്ചു. ഇനിമുതൽ ഇവിടെ ദഫ് പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് ദഫ്, അറബന എന്നീ നാടൻ കലാരൂപങ്ങളിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും.രണ്ട് സെമസ്റ്ററായി പരീക്ഷയും ഇതിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് കാപ്പാട് കലാകേന്ദ്രം ഡയരക്ടർ ഡോ. കോയ കാപ്പാട് അറിയിച്ചു.

Leave a Reply

Your email address will not be published.