ഒന്നര വർഷത്തിലേറെയായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഉടനെ നശിപ്പിക്കും

ഒന്നര വർഷത്തിലേറെയായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഉടൻ നശിപ്പിക്കും. ഇതിനുള്ള ടെൻഡർ ദേവസ്വം ബോർഡ് അംഗീകരിച്ചതോടെ വരുന്ന തീർത്ഥാടന കാലത്തിന് മുമ്പായി അരവണ നശിപ്പിക്കാനാണ് തീരുമാനം. ടെൻഡർ എടുത്ത കമ്പനിയുമായി ദേവസ്വം ബോർഡ് കരാർ വെക്കുന്നതോടെ സന്നിധാനത്ത് നിന്നും അരവണ മാറ്റും. കേടായ അരവണയെ വളമാക്കാനാണ് നീക്കം. ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനിയാണ് 1.15 കോടി രൂപയ്ക്ക് കരാർ എടുത്തിരിക്കുന്നത്.

എന്നാൽ, മാസങ്ങൾ കുറേ കഴിഞ്ഞതിനാൽ ആ അരവണ ഭക്തർക്ക് നൽകേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. 6.65 കോടി രൂപ വിലവരുന്ന അരവണയാണ് വിൽക്കാൻ കഴിയാതെ വന്നത്. ഇത് നശിപ്പിക്കാനുള്ള ടെൻഡർ ചെലവ് 1.15 കോടി രൂപയാണ്. ഇതോടെ, ആകെമൊത്തം 7.80 കോടി രൂപയുടെ നഷ്ടമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടാകുക.

കേടായ അരവണ സൂക്ഷിച്ചിരിക്കുന്നത് മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള ഹാളിലാണ്. മണ്ഡലകാലം ആരംഭിക്കുന്നത് നവംബർ 16-നാണ്. അതിന് മുൻപായി അരവണ സന്നിധാനത്ത് നിന്നും നീക്കം ചെയ്യും. അരവണ എങ്ങനെ നശിപ്പിക്കും എന്ന കാര്യത്തിൽ വ്യക്തതക്കുറവ് ഉണ്ടായിരുന്നതിനാലാണ് നടപടിയെടുക്കാൻ ഇത്രയും കാലതാമസം വന്നത്. വനത്തിൽ നശിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വനനിയമങ്ങൾ തടസ്സമായതിനാൽ അടുത്ത മാർഗമായി ടെൻഡർ വിളിക്കുകയായിരുന്നു.

ടെൻഡർ വിളിച്ചപ്പോൾ ആദ്യം ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് രംഗത്ത് വന്നത്. ഒരു കമ്പനി മാത്രം വന്നതിനാൽ ലേലവ്യവസ്ഥ പ്രകാരം ഒന്നുകൂടി ടെൻഡർ വിളിച്ചെങ്കിലും, വീണ്ടും ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ്, ഹിന്ദുസ്ഥാൻ ഉൾപ്പടെ മൂന്ന് കമ്പനികൾ രംഗത്ത് വന്നത്. അതിൽ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്ത ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനിക്ക് ടെൻഡർ നൽകുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു

Next Story

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുകസ ചെങ്ങോട്ടുകാവ് യൂണിറ്റും സൈമ ലൈബ്രറിയും ചേർന്ന് ഗാന്ധി സ്മൃതി നടത്തി

Latest from Main News

ന്യൂ പാളയം വെജിറ്റബിൾ – ഫ്രൂട്ട് മാർക്കറ്റ് സമുച്ചയം നാടിന് സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (21) ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്: കാസർകോടും, കണ്ണൂരും ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായി മഴ തുടരുന്നു. കാസർകോടും, കണ്ണൂരും ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അറബിക്കടലിനും, ബംഗാൾ ഉൾക്കടലിനും മുകളിലായി

ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കിയേക്കും സര്‍ക്കാരിന്റെ പരിഗണനയില്‍

തിരുവനന്തുപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. പെന്‍ഷന്‍

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റതിൽ രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലംമാറ്റി

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റതിൽ രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലംമാറ്റി.വടകര,പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്. പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക്