ഏറെ ആരാധകരുണ്ടായിരുന്ന കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ എന്ന ആന ചരിഞ്ഞു

ഏറെ ആരാധകരുണ്ടായിരുന്ന കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ എന്ന ആന ചരിഞ്ഞു. നാല്‍പ്പത്തി മൂന്നാം വയസ്സിലാണ് അന്ത്യം. തമിഴ്‌നാട്ടിൽ ജനിച്ച ആന പിന്നീട് കേരളത്തിലെ ഉത്സവങ്ങളുടെ നിറമായി മാറുകയായിരുന്നു. നാടന്‍ ആനകളിലെ പ്രമുഖസ്ഥാനക്കാരനായിരുന്ന കൊമ്പനായിരുന്നു.

ശ്രീനിവാസൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത വിടർന്ന കൊമ്പഴകായിരുന്നു. 1981 ചെന്നൈ ഗിണ്ടി പാലസില്‍ ജനിച്ച ശ്രീനിവാസനെ 1992ല്‍ കുട്ടന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നടയിരുത്തി. 9 അടി 4 ഇഞ്ച് ഉയരക്കാരനായിരുന്ന ഗ്രീനിവാസന്‍, 33 വര്‍ഷമായി കുട്ടന്‍കുളങ്ങര ഉത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്.

വലിയ എടുത്തകന്ന നല്ല കൊമ്പുകളും നല്ല ചെവിയും നിലത്ത് മുട്ടുന്ന തുമ്പിക്കൈയും ശ്രീനിവാസൻ്റെ പ്രത്യേകതകളാണ്. നാടൻ ആനകളെ വെല്ലുന്നതായിരുന്നു ആനയുടെ ഭംഗി. മാതംഗലീലയിൽ പറയുന്ന ഒട്ടുമിക്ക ലക്ഷണശാസ്ത്രങ്ങളും ശ്രീനിവാസനിലും കാണാം. ഉയരം കൃത്യമായി നോക്കിയാൽ 9 അടി 4 ഇഞ്ച് ആണ്.

വനവകുപ്പ് ഉദ്യോഗസ്ഥരുടെ ഇന്‍ക്വസ്റ്റിനുശേഷം ഭൗതികശരീരം കോടനാട് സംസ്‌ക്കരിക്കും.

Leave a Reply

Your email address will not be published.

Previous Story

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വാട്സാപ് പോലെയുള്ള സമൂഹ​മാധ്യമങ്ങളിലൂടെ നോട്ടുകൾ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

Next Story

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു

Latest from Main News

നൂതന സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരം ഉറപ്പാക്കും -മന്ത്രി വി ശിവന്‍കുട്ടി ; വടകര ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടം മന്ത്രി സമര്‍പ്പിച്ചു

നൂതന സാങ്കേതിക വിദ്യാഭ്യാസം നല്‍കി പുതുതലമുറക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വടകര ഐ.ടി.ഐയുടെ

“അഡ്വ. കെ.എൻ. ബാലസുബ്രഹ്മണ്യൻ ഓർമ്മകളിലൂടെ” മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടിയിൽ മുതിർന്ന അഭിഭാഷകനായിരുന്ന അഡ്വ.കെ.എൻ .ബാലസുബ്രഹ്മണ്യന്റെ ഛായാചിത്ര അനാച്ഛാദന പരിപാടിയുടെ മുന്നോടിയായി കൊയിലാണ്ടി കോടതികളിൽ സേവന മനുഷ്ഠിച്ചിരുന്ന മുൻന്യായാധിപന്മാരും സീനിയർ അഭിഭാഷകരും

യു ഡി എഫ് പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം പി കെ ഫിറോസ്

പേരാമ്പ്ര :സിപിഎം -പോലീസ് ഗൂഢാലോചനയിൽ കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ച UDF പ്രവർത്തകരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി

അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ

പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. നിരക്ക് വർധന പാടില്ല. വിഷയം സമയാസമയം തുടർന്നും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.