കോഴിക്കോട്, വയനാട് ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ച് ലയൺസ് ഇന്റർ നാഷണൽ പീസ് പോസ്റ്റ് കോണ്ടസ്റ്റ് മത്സരം സംഘടിപ്പിച്ചു

ലയൺസ് ഇൻറർനാഷണൽ  ഡിസ്ട്രിക്റ്റ് 318 E യുടെ നേതൃത്വത്തിൽ കോഴിക്കോട് വയനാട് ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പീസ് പോസ്റ്റ് കോണ്ടസ്റ്റ് മത്സരം സംഘടിപ്പിച്ചു. ലോകസമാധാനത്തിന്റെ ഭാഗമായി എല്ലാ വർഷവും ലയൺസ് ക്ലബ് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് മത്സരം നടത്തിയത്. ഡിസ്ട്രിക്റ്റ് ഗവർണർ കെ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനായ കമാൽ വരദുരിനെ ആദരിച്ചു. പീസ് കോസ്റ്റ് കോണ്ടസ്റ്റ് ചെയർമാൻ പി.പി ജോണിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യു.കെ ഭാസ്കരൻ നായർ സ്വാഗതം പറഞ്ഞു .വൈസ് ഗവർണർമാരായ രവി ഗുപ്ത ,ടൈറ്റസ് തോമസ് , പി ഗംഗാധരൻ, പ്രേംകുമാർ , അനിരുദ്ധൻ , കൃഷ്ണ ഉണ്ണി രാജ, പി.പി. വിനോദ്, ജി സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സനോൻ ചാക്കിയാട് , കെ.ടിരാജീവ് , സി.കെ. പ്രദീപ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിശോഭ് പനങ്ങാട് നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.