നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ശ്രദ്ധേയമായി

നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ശ്രദ്ധേയമായി. കുന്നുമ്മൽ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഗാന്ധി ക്വിസ് മത്സരവും നടത്തി. കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

വേദിക സെക്രട്ടറി എസ്.ജെ.സജീവ് കുമാർ അധ്യക്ഷനായി. ഓർക്കാട്ടേരി കെ.കെ.എം ഗവ: ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ.വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.രവീന്ദ്രൻ, പി.കെ.ശശിധരൻ, ടി. സുരേഷ് ബാബു, കെ.മണി, പി.ബി. പ്രവീണ, കെ.കെ.സന്തോഷ്, ജെ.എസ്.വിശ്വജിത്ത്, എസ്.എസ്.അമൽ കൃഷ്ണ, പി.പി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധി ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ.
എൽ.പി വിഭാഗം: വി.എൻ.നക്ഷത്ര (ദേവർകോവിൽ വെസ്റ്റ് എൽ.പി.എസ്) നൈനിക ലക്ഷ്മി (പാറയിൽ എൽ.പി.എസ്) ശ്രാവൺ തേജസ് (നരിപ്പറ്റ നോർത്ത് എൽ.പി.എസ്) യു.പി വിഭാഗം: അദ്വിത സേജൽ (ഗവ:യു.പി.എസ് വട്ടോളി) സാൻവിയ ഉമേഷ് (ചങ്ങരംകുളം യു.പി.എസ്) വി.വി.അദ്രിക (നടുപ്പൊയിൽ യു.പി.എസ്) എച്ച്.എസ് വിഭാഗം: എസ്.എൽ.കൃഷ്ണപ്രിയ (നാഷണൽ എച്ച്.എസ്.എസ് വട്ടോളി) എൻ.സി. ധിഷൻ ചന്ദ് (സംസ്കൃതം എച്ച്.എസ് വട്ടോളി) ഷാനോവേദ (വട്ടോളി നാഷണൽ എച്ച്.എസ്.എസ്).

Leave a Reply

Your email address will not be published.

Previous Story

പുത്തഞ്ചേരി കൂട്ടായ്മ ചൈതന്യ സ്റ്റോപ്പ്‌ – ഗിരീഷ് പുത്തഞ്ചേരി റോഡ് ശുചീകരിച്ചു

Next Story

‘ഹരിതം സുന്ദരം ചേമഞ്ചേരി’ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്.

Latest from Local News

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം സമുച്ചയത്തിൽ ക്രിസ്മസ് -ന്യൂയർ ആഘോഷം തുടങ്ങി

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം സമുച്ചയത്തിലെ വ്യാപാരികൾ ക്രിസ്മസ്- ന്യൂയർ ആഘോഷങ്ങൾക്ക് തുടങ്ങി. പോലീസ് ഇൻസ്പെക്ടർ സുമിത്ത് ലാൽ കേക്ക് മുറിച്ച്

കുടുംബശ്രീ ‘ഉയരെ’ ക്യാമ്പയിന്‍: ജില്ലാതല പരിശീലനത്തിന് തുടക്കമായി

തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം അമ്പത് ശതമാനമായി വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ഉയരെ’ ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല പരിശീലനത്തിന് തുടക്കമായി.

മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം

നടുവണ്ണൂർ: മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം ഉടനെ പുന:സ്ഥാപിക്കണമെന്നും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പി.എം.ജെ .എ

നടേരി നായാടൻപുഴ പുനരുജ്ജീവനം; 4.87 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും അതിരിടുന്ന നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീര സംരക്ഷണ നടപടികളാണ് ഇപ്പോള്‍