കൊയിലാണ്ടിയിൽ ശുചിത്വ നിരീക്ഷണ ക്യാമറകൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് 26 ഇടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതം പറഞ്ഞു.

നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം ( KAS), എൽ.സ് ജി.ഡി അസിസ്റ്റൻറ് ഡയറക്ടർ സരുൺ കെ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, കെ. കെ വൈശാഖ്, ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരൻ, നഗരസഭ ക്ലിൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ , നഗരസഭ എൻജിനീയർ കെ. ശിവപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില നന്ദി രേഖപ്പെടുത്തി. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തി 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് തിരിച്ചറിയാനാവുന്ന തെളിവുകൾ സഹിതം വിവരങ്ങൾ നൽകുന്നവർക്ക് പിഴ തുകയുടെ 25% തുക പാരിതോഷികം നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

Next Story

ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിൽ നവരാത്രി ആഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഒക്ടോബർ മൂന്ന് മുതൽ13 വരെ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി

യാത്രാക്ലേശത്തിൽ വലഞ്ഞു തീവണ്ടി യാത്രക്കാർ പാസഞ്ചർ വണ്ടികൾ ഇനിയും വേണം

യാത്രാ ക്കാരുടെ തിരക്കേറിയതോടെ ട്രെയിൻ യാത്ര അതി കഠിനമാകുന്നു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുകയും നിലവിലുള്ള വണ്ടികളിൽ കോച്ചുകൾ കൂട്ടുക യുമാണ്

പാറച്ചാലിൽ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി

പേരാമ്പ്ര: വീട്നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലും സുമനസ്സുകളുടെ സഹായ സഹകരണത്താലും നവീകരിച്ച പാറച്ചാലിലെ മീത്തൽ കല്യാണി അമ്മയുടെ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം നടന്നു.

വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന ഉത്തരവ് പിൻവലിക്കണം: ഐ.ആർ.എം.യു

ബാലുശ്ശേരി: മാധ്യമ പ്രവർത്തകരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും വാർത്തകളുടെ ഉ റവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന

അരിക്കുളത്ത് സി.ഡി.എസ് ,കുടുംബശ്രീ അയൽക്കുട്ടങ്ങൾക്ക് ഒരു കോടി 12 ലക്ഷം വായ്പ്പ

അരിക്കുളം: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതിക്കായി കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ