ഐ.സി. സി ദശവാർഷികാഘോഷം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : ഇന്ദിരാഗാന്ധി കൾച്ചറൽ സെന്റർ (ICC) ചങ്ങരോത്ത് ദശവാർഷികാഘോഷം പേരാമ്പ്രയിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഐ.സി. സി പ്രസിഡൻ്റ് സി.എച്ച്. സനൂപ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് മുഖ്യാഥിതി ആയി പങ്കെടുത്തു. നാടക പ്രവർത്തകരായ രാജൻ തിരുവോത്ത്, മുഹമ്മദ് പേരാമ്പ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിജേഷ് അരവിന്ദ് , കെ. മധുകൃഷ്ണൻ, കാവിൽ പി മാധവൻ , ഹരീന്ദ്രൻ വാഴയിൽ, നിധീഷ് എൻ.എസ് , മുല്ലപ്പള്ളി അശോകൻ, ശ്രീജിത്ത് പി. , പി.കെ. കൃഷ്ണദാസ്, പുഷ്പരാജൻ പി., മാളിക്കണ്ടി അഷറഫ്, അരുൺ പെരുമന, എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം സാഹിതി തിയേറ്റേഴ്സിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ നാടക പ്രദർശനവും നടന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളികാരന്റെ മകൾ എന്ന നോവലന്റെ നാടക ആവിഷ്ക്കാരം ഹേമന്ത് കുമാർ രജനയും മനോജ് ഇരുളം സംവിധാനവും നിർവ്വഹിച്ചു.
നാടകത്തിന്റെ നിർമ്മാണം സി. ആർ മഹേഷ് എം എൽ എ യാണ് നിർവ്വഹിച്ചത്. മികച്ച നിലവാരം പുലർത്തിയ നാടകത്തിന് വൻ ജനാവലിയാണ് സാക്ഷിയായത്.

 

Leave a Reply

Your email address will not be published.