കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപ കേന്ദ്രം അനുവദിച്ചു

പ്രകൃതി ദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് പ്രഖ്യാപനം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് കേരളത്തിന് അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രയ്ക്ക് 1032 കോടി, ആസ്സാമിന് 716 കോടി, ബീഹാറിന് 655 കോടി എന്നിങ്ങനെയും പ്രഖ്യാപിച്ചു. 14 സംസ്ഥാനങ്ങള്‍ക്കായി ആകെ അനുവദിച്ചത് 5858.60 കോടി രൂപയാണ്. 

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം ആണ് നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രളയത്തിനുള്ള പ്രത്യേക സഹായമായല്ല, എല്ലാവര്‍ഷവും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടദുരന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയില്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. 

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ തറമൽ താഴ നാരായണി അന്തരിച്ചു

Next Story

യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ മാരത്തോൺ മത്സരം ഇന്ന്

Latest from Main News

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍

തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഇന്നും നാളെയും

2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്