ബിആർസി തല സമഗ്രശിൽപശാല ഉദ്ഘാടനം ചെയ്തു

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പന്തലായനി ബിആർസിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന UNICEF പരിപാടി Life 24 ത്രിദിന ശില്പശാലയുടെ സമാപനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ബാബുരാജ് കൊയിലാണ്ടി മാപ്പിള സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. ദൈനംദിന ജീവിതത്തിൽ പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ട ആവശ്യങ്ങളെ ഏറ്റെടുത്ത് പരിഹരിക്കാനുള്ള കഴിവുകൾ നേടിയെടുക്കാൻ വേണ്ടി പ്രധാനപ്പെട്ട ചില തൊഴിൽ മേഖലകളിലെ അവശ്യധാരണകൾ വിദ്യാർത്ഥികളിൽ ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ജീവിതനൈപുണികൾ പരിശീലിക്കുവാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുന്നു. കൃഷി, പാചകം,പ്ലംബിംങ്ങ് തുടങ്ങിയ മേഖലകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ബി ആർ സി പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളാണ് മൂന്നുദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്.പന്തലായനി ബി പി സി ശ്രീമതി ദീപ്തി ഇ പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രെയിനർ വികാസ്. കെ. എസ് സ്വാഗതവും സി ആർ സി സി ജാബിർ. എ നന്ദിയും അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

Next Story

ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിന്റെ പേരിൽ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നു

Latest from Local News

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്