സമകാലിക കേരളത്തിലെ സ്ത്രീ പദവിയും ലിംഗസമത്വവും എന്ന വിഷയത്തിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സമകാലിക കേരളത്തിലെ സ്ത്രീ പദവിയും ലിംഗസമത്വവും എന്ന വിഷയത്തിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു. ജാഗ്രതസമിതി അംഗങ്ങൾ,സാമൂഹ്യപ്രവർത്തകരും സിഡിഎസ്,അങ്കണവാടി,തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവരും പങ്കെടുത്ത ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു. കില റിസോഴ്സ് പേഴ്സൺ അനിത കെ എ വിഷയാവതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രവിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ്,ക്ഷേമകാര്യ സ്ററാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ബിന്ദു സോമൻ,അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി,ചേമഞ്ചേരി വൈസ്പ്രസിഡണ്ട് ഷീല,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഹാരിസ്,അരിക്കുളം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി ബിനിത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടിം കെ കോയ,സി ഡി പി ഒ ധന്യ ടി എൻ,ആദിത്യ പി പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.