പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിൻ്റെ കെടാവിളക്ക് – ഷാഫി പറമ്പിൽ

കീഴരിയൂർ. സാന്ത്വന പരിചരണ മേഖലയിൽ കരുതലിൻ്റെയും ആശ്വാസത്തിൻ്റെയും ദൂതുമായി പരന്നൊഴുകിയ പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിന്റെ കെടാവിളക്കാണെന്നും അതിന് കരുത്ത് പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ എം.പി. പ്രസ്താവിച്ചു.കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിനായി വിക്ടറി ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പഴയന അനന്തൻ സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴരിയൂർ ജനത ഒന്നാകെ ഹൃദയത്തിലേറ്റിയ കൈൻഡ് പാലിയേറ്റീവ് കെയറിന് ഒരു വാഹനം എം പി ഫണ്ടിലൂടെ അനുവദിക്കുമെന്നും ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു. കൈൻഡ് ചെയർമാൻ കെ.പ്രഭാകര കുറുപ്പ് അധ്യക്ഷത വഹിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി കെ.അബ്ദുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിക്ടറി ഗ്രൂപ്പ് പ്രമോട്ടർ ഇ.എം.പവിത്രൻ മാസ്റ്റർ കെട്ടിട സമർപ്പണം
നടത്തി. ഫിസിയോ തെറാപ്പി സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമ്മലയും ഒ.പി യൂണിറ്റ് മലബാർ ഗ്രൂപ്പ് കേരള റീട്ടെയിൽ ഒപ്പറേഷൻസ് ഹെഡ് ആർ.അബ്ദുൽ കരീമും ഡേ കെയർ ഇന്ത്യയിലെ ആദ്യ പാലിയേറ്റീവ് കെയർ വളണ്ടിയറായ വി.മിനകുമാരിയും ഫാർമസി പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് ചെയർമാൻ ഇസ്മയിൽ
തെനങ്കാലിലും ഉദ്ഘാടനം ചെയ്തു.വെബ്സൈറ്റ് ലോഞ്ചിംങ് ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ നിർവഹിച്ചു. പ്രെഫസർ കൽപ്പറ്റ നാരായണൻ സ്നേഹ ഭാഷണം നടത്തി.റഹീസ് ഹിദായ, സിവിൽ സർവീസ് ജേതാവ്
എ.കെ.ശാരിക എന്നിവർ അതിഥികളായി പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ.കെ. പ്രവീൺ കുമാർ, കെ.ഷിജു മാസ്റ്റർ, എസ്.പി കുഞ്ഞമ്മദ്, അജയ് ആവള,കെ.ടി എം കോയ, പ്രദീപൻ കണ്ണമ്പത്ത്, അമീൻ മുയിപ്പോത്ത്, കിപ് ചെയർമാൻ കെ.അബ്ദുൽ മജീദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.സുനിത ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.സി.രാജൻ, ഫൗസിയ കുഴുമ്പിൽ, ഗോപാലൻ കുറ്റ്യോയത്തിൽ, നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് യുനുസ്,ഡോ. ഫർസാന, മിസ്ഹബ് കീഴരിയൂർ,കേളോത്ത് മമ്മു, നിസാർ ചങ്ങരോത്ത്, രജിത കടവത്ത് വളപ്പിൽ, മുഹമ്മദ് ഷാമിൽ.ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘാടക സമിതി ചെയർമാർ ഇടത്തിൽ ശിവൻ, ജനറൽ കൺവീനർ ഷാനിദ് എം.വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നാദാപുരം റോഡിൽ  ഉണ്ടായ  കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Next Story

കീഴരിയൂരിൽ നവീകരിച്ച യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു

Latest from Local News

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞത് കണ്ടുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ ഓടുന്നതിനിടെ

പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും സ്വർണ്ണാഭരണം, വിട്ടുകാർക്ക് കൈമാറി ഹരിത കർമ്മ സേനാംഗങ്ങൾ

അരിക്കുളം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചാക്കുകെട്ടിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാണിച്ചു.അരിക്കുളം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 

മേപ്പയ്യൂരിൽ യു.ഡി.എഫ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന്

അരിക്കുളം കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.ശ്രീ ഉഷകാമ്പ്രo പരമേശ്വരം നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 28 മുതൽ