ഇന്ന് രാവിലെ നാദാപുരം റോഡിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയന്റെ വളപ്പില്‍ മുഹമ്മദ് സിനാനാണ് (19) ആണ് മരിച്ചത് . പരിക്ക് ഗുരുതരമായതിനാൽ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. കണ്ണൂർ എയർപോർട്ടിൽ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാർ. ഇതിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സിനാന് പുറമെ കാറിൽ ഉണ്ടായിരുന്ന മറ്റ് 5 പേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
