എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശം

അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം. ആശുപത്രി സമിതിയുടെ ഹിയറിങ്ങിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി നീരീക്ഷിച്ചു. വീണ്ടും ഹിയറിങ്ങ് നടത്താനാകുമോ എന്നു പരിശോധിക്കും. എം.എം ലോറൻസിന്റെ മകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് നടപടി. മൃതദേഹം പള്ളിയില്‍ മതാചാരം പ്രകാരം അടക്കണമെന്ന ഹർജിയിൽ കോടതി എതിർകക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്. 

അനാട്ടമി ആക്ടു പ്രകാരം മെഡിക്കൽ കോളജിനോട് തീരുമാനമെടുക്കാനായിരുന്നു നിർദേശം. ആശയേയും സഹോദരങ്ങളേയും കേട്ട മെഡിക്കൽ കോളജ് സമിതി മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാൻ തീരുമാനമെടുത്തു. ഈ തീരുമാനത്തിനെതിരെയാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.