ഹസ്ത ജീവകാരുണ്യ പ്രവർത്തനത്തിന് ഉത്തമ മാതൃക: അഡ്വ. കെ പ്രവീൺ കുമാർ

അരിക്കുളം: പേരാമ്പ്ര ആ സ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനത്തിന് ഉത്തമ മാതൃകയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ. ഹസ്ത അരിക്കുളം ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ കർമം നിർവ്വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരംഭിച്ച് ചുരുങ്ങിയ മാസത്തിനുള്ളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഹസ്ത ജനഹൃദയങ്ങളിൽ ഇടം നേടിയെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹസ്തക്ക് സർവ്വ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രവീൺ കുമാർ പറഞ്ഞു. ഹസ്ത നിർമിക്കുന്ന മൂന്നാമത്തെ വീടാണ് ഗിരീഷിനും കുടുംബത്തിനും. ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ എം രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി രാമചന്ദ്രൻ മാസ്റ്റർ, കെ അഷറഫ് മാസ്റ്റർ, ഇ കെ അഹമ്മദ് മൗലവി, എൻ കെ അഷറഫ്, ശശി ഊട്ടേരി, കെ പ്രദീപൻ, കെ കെ കോയക്കുട്ടി, പത്മനാഭൻ പുതിയേടത്ത്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, കെ ശ്രീകുമാർ, അമ്മദ് പൊയിലങ്ങൽ, സുമേഷ് സുധർമൻ, സി മോഹൻദാസ്, ഉമ്മർ തണ്ടോറ, വി ഡി വിനൂജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹരിതം ബയോ പ്രൊഡക്ട്‌സ് ഉദ്ഘാടനം ചെയ്തു

Next Story

മനുഷ്യ സേവയാണ് ഈശ്വര സേവ സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരം : സ്വാമി ചിദാനന്ദപുരി

Latest from Local News

ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് ചരിത്രത്തെപ്പറ്റിയൊരു ബുക്ക്‌ലറ്റ്

ഇന്ത്യ-ആസ്‌ട്രേലിയ ഹ്രസ്വ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളേയുള്ളൂ. ഈ ഹ്രസ്വപരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി വിഭാഗം      ഡോ

പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ

പിഷാരിക്കാവിലെ ശൗചാലയത്തിൻ്റെയും, ടീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം:ഭക്തജനസമിതി

ദിനം പ്രതി നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും ട്രീറ്റ്മെൻ്റിൻ്റെയും പ്രവൃത്തി കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയെ ആണ് മലപ്പുറം സ്വദേശിയായ മുഹമ്മദ്