ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് നിലവിലെ രീതിയില്‍ മാറ്റം വരുത്തും

 

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് നിലവിലെ രീതിയില്‍ മാറ്റം വരുത്തും. തിരക്ക് കാരണം തൊഴാനാവുന്നില്ലെന്ന ഭക്തരുടെ പരാതിയിലാണ് നടപടി. നവംബറില്‍ തുടങ്ങുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനം കഴിഞ്ഞാലുടന്‍ പുതിയമാറ്റത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനമെടുക്കും.

പതിനെട്ടാംപടി കയറിയെത്തുന്ന തീര്‍ഥാടകരെ കൊടിമരച്ചുവട്ടില്‍നിന്ന് ഫ്‌ളൈഓവറിലേക്കു വിടാതെ നേരേ ശ്രീകോവിലിന് സമീപത്തേക്കു കടത്തിവിട്ട് ദര്‍ശനസൗകര്യം ഒരുക്കുന്നതാണ് പ്രധാന മാറ്റം. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിനടുത്തേക്ക് വിടും. ദേവസ്വംമന്ത്രി, ശബരിമല തന്ത്രി, മേല്‍ശാന്തി, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍, പോലീസ് തുടങ്ങി എല്ലാവിഭാഗങ്ങളുമായി ചര്‍ച്ചയ്ക്കുശേഷം ഹൈക്കോടതിയുടെ അനുമതിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

ഡിജിറ്റിൽ റീസർവ്വേ ക്യാമ്പ് നടത്തി

Next Story

കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ വിപുലീകരണ പ്രവൃത്തികൾ മന്ദഗതിയിൽ

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ