കൈൻഡ് കീഴരിയൂരിൻ്റെ കെട്ടിടോദ്ഘാടനം സെപ്റ്റംബർ 29 ന്, വിളംബര ജാഥ നടത്തി

 

കീഴരിയൂർ : കീഴരിയൂർ കൈൻഡ് ഫൗണ്ടേഷൻ്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിൻ്റെ കെട്ടിടം സെപ്റ്റംബർ 29ന് ഞായറാഴ്ച വൈകു അഞ്ച് മണിക്ക് ഷാഫി പറമ്പിൽ എം.പി നാടിന് സമർപ്പിക്കും. പരിപാടികളുടെ ഭാഗമായി കീഴരിയൂർ സെൻ്ററിൽ നാന്നാരംഭിച്ച വിളംബര ജാഥ ശാന്തി വയലിൽ സമാപിച്ചു. കൈൻ്റ് രക്ഷാധികാരി കേളോത്ത് മമ്മു ഫ്ലാഗ് ഓഫ് ചെയ്തു പാലിയേറ്റീവ് കെയറിനു വേണ്ടി പഴയന അനന്തൻ സ്മാരക മന്ദിരം വിക്ടറി ഗ്രൂപ്പ് നിർമിച്ചു നൽകിയതാണ്.

മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് സെൻ്ററിൽ ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടർ ഹോം കെയർ, അഞ്ച് ദിവസം നഴ്സസ് ഹോം കെയർ, ആറ് ദിവസം പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റ്, രോഗികൾക്കാവശ്യമായ മരുന്നുകൾ, അർഹതപ്പെട്ടവർക്ക് ഫുഡ് കിറ്റ് വിതരണം തുടങ്ങിയ സേവനങ്ങൾ നൽകി വരുന്നുണ്ട്.

തണലുമായി സഹകരിച്ച് കമ്മ്യൂണിറ്റി സൈക്കാട്രി സെൻ്റർ ഒക്ടോബർ മാസം മുതൽ ആരംഭിക്കും. ശനിയാഴ്ച വൊളണ്ടിയർ സംഗമം ടി .പി രാമകഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.ശശി പാറോളി അധ്യക്ഷത വഹിക്കും.വിവിധ കലാകാരൻമാർ സംഗമത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.