കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം ആരംഭിച്ചു

/

സ്വച്ഛതാ ഹി സേവാ, മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെയും ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം ആരംഭിച്ചു. ഇന്ത്യന്‍ റെയില്‍വേ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണം എങ്ങനെ നടത്താം എന്നത് വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം.

ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ മുഖ്യാതിഥിയായി. സ്റ്റേഷന്‍ മാനേജര്‍ സി.കെ ഹരീഷ്, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ അജീഷ് എം.ഡി, ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സോണി ആര്‍.സോമന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.പി രാധാകൃഷ്ണന്‍, സി.കെ സരിത്ത്, റെയ്ഡ്‌കോ മാനേജര്‍ സുരേഷ് എസ്, എസ്‌.യു.ഇ.എഫ് ജില്ലാ കോഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.