ദീപ ബിജുവിന് മദർ തെരേസ പുരസ്കാരം

കോഴിക്കോട് ജൻ അഭിയാൻ സേവ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഷാജി പയ്യോളി സംവിധാനം ചെയ്ത മിഴിയറിയാതെ എന്ന മ്യൂസിക്കൽ ആൽബത്തിലെ അഭിനയ മികവിനാണ് മദർ തെരേസയുടെ പേരിലുള്ള പുരസ്കാരത്തിനു ദീപ ബിജു അർഹത നേടിയത്. നിരവധി ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലും
അഭിനയിച്ചിട്ടുണ്ട്.

റിട്ട:സെഷൻസ് കെ.കെ.ജഡ്ജി കൃഷ്ണൻകുട്ടി പരിപാടി പൈയമ്പ്ര ഉദ്ഘാടനം ചെയ്തു. രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. സി.കെ. സതീഷ് പേരാമ്പ്ര, സുജേന്ദ്രഘോഷ് പള്ളിക്കര, സന്തോഷ് കുമാർ, എം ജയകുമാരി ശ്രീകല വിജയൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.