തിക്കോടി ടൗണിനെ രണ്ടായി മുറിച്ച്, സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നവർക്കെതിരെ ജനസാഗരം രംഗത്ത്

തിക്കോടി: ദേശീയപാത എന്ന വൻമതിൽ കെട്ടി ചരിത്ര പ്രസിദ്ധമായ തിക്കോടി ടൗണിനെ രണ്ടായി മുറിക്കരുതെന്നും, തിക്കോടി ടൗണിൽ അടിയന്തിരമായി അടിപ്പാത അനുവദിക്കണമെന്നും ഷാഫി പറമ്പിൽ എംപി. അടിപ്പാത കർമ്മസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിപുലമായ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷേധാത്മക നിലപാട് തുടരുന്ന അധികൃതർക്കെതിരെ, പ്രായ,ലിംഗ, ദൂര വ്യത്യാസമില്ലാതെ ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നിലുള്ള സദസ്സ് തിങ്ങിനിറഞ്ഞപ്പോൾ ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്തും ആളുകൾ നിലയുറപ്പിച്ചു. അതോടെ, സർവീസ് റോഡിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. പയ്യോളിയിൽ നിന്നും പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വികസനം തടസ്സപ്പെടുത്താനല്ല ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നേടിയെടുത്തത് വികസനം ത്വരിതപ്പെടുത്തുകയാണ് ജനങ്ങൾ ചെയ്യുന്നതെന്ന് എംപി പറഞ്ഞു.കടലാസുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും തട്ടി, തിക്കോടിലെ അടിപ്പാത ഇല്ലാതാക്കാനുള്ള ശ്രമമാണ് അധികൃതർ ചെയ്യുന്നതെന്നും, അടിപ്പാത എന്നത് ജനതയുടെ ജീവിതത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിന് ഏതറ്റം വരെ പോകാനും ജനസാഗരം ഒരുങ്ങിയിരിക്കുകയാണെന്നും, താനും അവരോടൊപ്പം ഉണ്ടാകുമെന്നും എംപി ഉറപ്പ് നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല മുഖ്യാതിഥിയായി. സമരസമിതി ചെയർമാൻ വി കെ അബ്ദുൽ മജീദ് സമരപ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യാണ്ടി, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു, കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ.മൂസ, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.വി.സുധീർ ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വെങ്ങളം റഷീദ് ,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അഡ്വക്കറ്റ് സുനിൽ മോഹൻ,ആർ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറി ജെ.എൻ.പ്രേംഭാസിൽ,എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ശശീന്ദ്രൻ കൊയിലാണ്ടി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, സാഹിത്യ സാംസ്കാരിക പ്രവർത്തകരായ ചന്ദ്രശേഖരൻ തിക്കോടി, ഇബ്രാഹിം തിക്കോടി, തിക്കോടി നാരായണൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ. വിശ്വൻ, കെ .പി ഷക്കീല ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. വി റംല ,ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് തിക്കോടി ,എൻ.എം.ടി അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു. കൺവീനർ കെ വി സുരേഷ് കുമാർ സ്വാഗതവും ഭാസ്കരൻ തിക്കോടി നന്ദിയും രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published.

Previous Story

ചേലിയ ഇയ്യക്കണ്ടി അജിത അന്തരിച്ചു

Next Story

ഭാരതീയ ഭാഷകൾ സ്വാഭിമാനത്തോടെ വളരണം

Latest from Local News

പയ്യോളിയിൽ നാളെ പെൻഷൻകാരുടെ മാർച്ചും ധർണ്ണയും

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പെൻഷൻകാരുടെ മാർച്ചും ധർണ്ണയും നാളെ രാവിലെ 10 മണിക്ക്

വേതന-തൊഴിൽ വെട്ടിക്കുറവ്: കീഴരിയൂരിൽ എം.എൻ.ആർ.ഇ.ജി.പഞ്ചായത്ത് ഓഫീസ് മാർച്ച്

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ എം.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻകീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ

വോട്ടർപട്ടിക ക്രമക്കേട് ; ആർ.ജെ.ഡി. പ്രവർത്തകർ മേപ്പയൂരിൽ പ്രതിഷേധിച്ചു

മേപ്പയൂർ: മോദി സർക്കാറിന് വേണ്ടി, വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്ന തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾക്കെതിരെ ആർ.ജെ.ഡി. പ്രവർത്തകർ മേപ്പയൂർ

കോഴിക്കോട് ഗവ: മെഡിക്കൽ 12-08-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ 12.08.25.ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ജനറൽസർജറി ഡോ അലക്സ് ഉമ്മൻ ഓർത്തോവിഭാഗം ഡോ.രവികുമാർ