മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിലും കോവിഡിന് മുമ്പ് നിർത്തി മുഴുവൻ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട്  ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം തീരുമാനിച്ചു. നിർത്തുന്ന ട്രെയിനുകളുടെ എണ്ണം കുത്തനെ കുറച്ച് സ്റ്റേഷൻ നഷ്ടത്തിലാണെന്ന വാദം അംഗീകരിക്കില്ല. അവഗണനയ്ക്കെതിരെ ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ യുവജന സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ബഹുജന സംഗമം നടത്തും. കല്ലാമലയിലേക്കുള്ള റോഡ് അടച്ച റെയിൽവേ നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പ്രക്ഷോഭ പരിപാടികൾക്ക് ജനകീയ സമിതി രൂപീകരിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പി സാവിത്രി കെ കെ ജയചന്ദ്രൻ, പി പി ശ്രീധരൻ, യു. എ റഹീം, പ്രദീപ് ചോമ്പാല, കെ പി ജയകുമാർ, കെ എ സുരേന്ദ്രൻ, എ ബി സംറം ,പി കെ ബിനീഷ്, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ആയിഷ ഉമ്മർ (ചെയർ), റീന രയരോത്ത് (ജനകൺ), പി ബാബുരാജ്(ട്രഷ).

Leave a Reply

Your email address will not be published.