മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ എം.എൽ.എ

/

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം എം.എൽ.എ പി.വി.അൻവർ . ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ്ണ പരാജയം ആണെന്ന് അൻവർ കടുത്ത ഭാഷയിൽ വിമർശിച്ചു പിണറായിയുടെ ഗ്രാഫ് നൂറിൽനിന്ന് സീറോയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു സിപിഎം എംഎൽഎമാരുടെ പാർലമെൻററി പാർട്ടി യോഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് ലക്ഷ്യം സ്വന്തം മരുമകനായ മുഹമ്മദ് റിയാസിനെ വളർത്തുക മാത്രമാണ് ഇതിനിടയിൽ സിപിഎമ്മിനെ വളർത്തുക എന്ന ലക്ഷ്യത്തിൽ നിന്ന് അദ്ദേഹം ഒളിച്ചോടുകയാണ് പാർട്ടി സെക്രട്ടറിക്ക് പോലും പിണറായിയുടെ മുന്നിൽ ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കുകയാണ്.കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്നുണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും രൂക്ഷമായ വിമർശനമാണ് അൻവർ ഉയർത്തിയത്.

Leave a Reply

Your email address will not be published.