വയോജന കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണം ; സീനിയർ സിറ്റിസൺസ് ഫോറം 

ചെങ്ങോട്ടുകാവ് : മേലൂർ കച്ചേരി പാറയിലെ വയോജന കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി വി.പി. രാമകൃഷ്ണൻ, പി.വി. പുഷ്പൻ,ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, ടി.പി. രാഘവൻ, സംസ്ഥാന കൗൺസിൽ അംഗം പുതുക്കുടി ശ്രീധരൻ , പി.കെ. വേണുഗോപാലൻ, മാധവൻ ബോധി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.