മദ്യ വില്പനക്കാരൻ പിടിയിൽ

 

ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബേബിയുടെ നേതൃത്വത്തിൽ വാകയാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ എടത്തിൽ പ്രബീഷ് എന്നയാളെ വില്പനക്കായി സൂക്ഷിച്ച 22 കുപ്പി വിദേശമദ്യവുമായി കേസെടുത്തു.പ്രതിയെ ബഹു പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി പി , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ദീപേഷ് കെ , റഷീദ് ആർ കെ സോനേഷ് കുമാർ ,വനിതാ സിവിൽ എക്സൈസ് ഓഫീസർ അഖില എം കെ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.