ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം മാതൃകാപരം: തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ

കോഴിക്കോട് :കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ പറഞ്ഞു. വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹതിന്ന് മുമ്പാകെ ആൻ്റിബയോട്ടിക്ക് റസിസ്റ്റൻസ് ബാക്ടിരിയയുടെ അപകടത്തെ കുറിച്ചും മരുന്നുകളുടെ ദുരുപയോഗത്തെ കുറിച്ചും നടത്തിക്കൊണ്ടിരിക്കുന്ന ഫാർമസിസ്റ്റുകളുടെ ശാസ്ത്രീയമായ ബോധവത്ക്കരണ ഇടപെടലുകൾ സമൂഹത്തിന് ഗുണപരമായി തീരുന്നുണ്ടെന്നും എം.എൽ എ പറഞ്ഞു.
കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ(KPPA),വിവിധ ഫാർമസി കോളേജുകൾ, സംയുകതമായി സംഘടിപ്പിച്ച പരിപാടി സ്വാഗത സംഘം കൺവീനർ ശ്രീ. ജയചന്ദ്രൻ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാർമസി കൗൺസിൽ എക്സികുട്ടീവ് മെമ്പർ ടി സതീശൻ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റൻഡ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഡോ: വിനയ .ഒ. ജി., ഡോ: അൻജന ജോൺ, പ്രൊഫസർ രാജീവ് തോമസ്, ഡോ: ഷൈമോൾ.ടി,ഹംസ കണ്ണാട്ടിൽ, മഹമൂദ് മൂടാടി എന്നിവർ സംസാരിച്ചു.
എം. ജിജീഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തുടർ വിദ്യാസ പരിപാടിയിൽ മഞ്ജു സി.എസ് ( അസോ : പ്രൊഫസർ ഇൻ ഫർമസി Govt മെഡിക്കൽ കോളേജ് ) ക്ലാസ് എടുത്തു. ഫാർമ കൾചറൽ പ്രോഗ്രാമിന് നാസർ. പി പി, ജസ്‌ല പി പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മുന്നറിയിപ്പില്ലാതെ റോഡില്‍ ചാലു കീറി; പന്തലായനി ഗവ.ഹൈസ്‌ക്കൂള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തിൽ

Next Story

മദ്യ വില്പനക്കാരൻ പിടിയിൽ

Latest from Main News

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍. അതിൻ്റെ കൂടെ ആരാന്റെ മുതല്‍ കൈയില്‍

അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്

  രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർ മുതലാണ്  ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ

64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു

 2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ  നടക്കുന്ന, 64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന