ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജി വീക്ക് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

/

14 വയസ്സിനു മുകളിലുള്ള ജില്ലയിലെ മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ  ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജി വീക്ക് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നീളുന്ന ഡിജി വീക്ക് ക്യാമ്പയിനോടെ ജില്ലയിലെ ഡിജിറ്റല്‍ സാക്ഷരത നിരക്ക് 100 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി സര്‍വേ, പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കും.

വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വീടുകളില്‍ സര്‍വേ നടത്തി ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുകയും അവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിനുള്ള പരിശീലനം നല്‍കുന്നതുമാണ് പദ്ധതി. ജില്ലയില്‍ ഇതിനകം സര്‍വേ നടപടികള്‍ 61 ശതമാനവും ഡിജിറ്റല്‍ പരിശീലനം 21 ശതമാനവും പിന്നിട്ടതായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍ അറിയിച്ചു. ഒരാഴ്ചത്തെ ഡിജി വീക്ക് ക്യാമ്പയിൻ പൂര്‍ത്തിയാവുന്നതോടെ സര്‍വേയും പരിശീലനവും 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിജി കേരളം ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത ഡിജി കേരളം വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് സര്‍വേ, പരിശീലനം, മൂല്യനിര്‍ണയം എന്നിവ പൂര്‍ത്തിയാക്കുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് നിതിൻ മധുകർ ചുമതലയേറ്റു

Next Story

ഫാറൂഖ് കോളേജിലെ വിദ്യാർഥികൾ ഓണാഘോഷത്തിനിടെ നടത്തിയ അപകടയാത്രയിൽ എട്ടു വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Latest from Local News

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദനം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം സ്വന്തമായി സ്ഥലമില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി

കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം അവരുടെ കുടുംബ സ്വത്ത്

സംസ്ഥാനത്ത് ആദ്യമായി മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു

സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം – ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ

സ്പോട്ട് അഡ്മിഷന്‍

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളില്‍ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം

എല്‍ഡിഎഫ് പേരാമ്പ്രയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

പേരാമ്പ്ര : പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ഇടതു മുന്നണി. പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫ്