ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനമെന്ന നിലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓണ്‍ലൈന്‍ സേവനം നവീകരിച്ചു

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി 11 ഓണ്‍ലൈന്‍ സേവനങ്ങള്‍ സാരഥി പോര്‍ട്ടലിലെ എഫ്.സി.എഫ്.എസ് (ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്) സംവിധാനവുമായി സംയോജിപ്പിച്ചു.

ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നിര്‍ണായക നടപടികള്‍. ഗതാഗത കമ്മീഷണറായി സി.എച്ച്. നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് എം.വി.ഡി ജനപ്രിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങളില്‍ ഭൂരിഭാഗവും നേരത്തെ തന്നെ ഓണ്‍ലൈന്‍ ആക്കിയിരുന്നെങ്കിലും പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നില്ല. എന്നാല്‍, എഫ്.സി.എഫ്.എസ് സംവിധാനം കൊണ്ടുവന്നതിലൂടെ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന മാനദണ്ഡം നിലവില്‍ വന്നു.

ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിന്‍റെ പകര്‍പ്പ്, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എന്നിവ ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ജനന തീയതി എന്നിവ മാറ്റുകയും തിരുത്തുകയും ചെയ്യുക, കണ്ടക്ടർ ലൈസന്‍സ് പുതുക്കല്‍, ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ ക്ലാസ് ഓഫ് വെഹിക്കിള്‍ സറണ്ടര്‍ തുടങ്ങിയ സേവനങ്ങളാണ് ഇപ്പോള്‍ എഫ്.സി.എഫ്.എസ് സംവിധാനവുമായി സംയോജിപ്പിച്ചത്.
 

Leave a Reply

Your email address will not be published.

Previous Story

ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി വിഭാഗം ഗൈഡ്സ് യൂണിറ്റ് ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

Next Story

പീഡന പരാതി: ഇടവേള ബാബു അറസ്റ്റില്‍

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 26

പട്ടാഭിഷേകത്തിനായി അയോധ്യയിലേക്ക് പുറപ്പെടാൻ ശ്രീരാമന് തേര് കൊണ്ടുവന്നത് ആരായിരുന്നു? സുമന്ത്രർ   ആയോധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ്റെ തേരാളി ആരായിരുന്നു ? ഭരതൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും ‌-മന്ത്രി എ കെ ശശീന്ദ്രൻ ; സ്നേഹഹസ്തം മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന്‌ വനം-വന്യജീവി വകുപ്പ് മന്ത്രി

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ 2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ടി. പ്രകാശം 3. ദീനബന്ധു എന്നറിയപ്പെടുന്നത് സി